X

പ്ലസ്ടുവിന് പകരമായുള്ള കോഴ്സുകളിലും മലബാറിനോട് വിവേചനം

പ്ലസ്ടുവിന് പകരമായുള്ള കോഴ്‌സുകളിലും മലബാറിനോട് വിവേചനം കാണിച്ച് സര്‍ക്കാര്‍. പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല. വിദ്യാര്‍ഥികള്‍ കൂടുതലും മലബാര്‍ ജില്ലകളില്‍ നിന്നാണെങ്കിലും കൂടുതല്‍ സീറ്റുകള്‍ തെക്കന്‍ കേരളത്തിലാണ്.

വി.എച്ച്.എസ്.ഇ,ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 72641 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 47491 സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം ജില്ലകളിലാണ്. 79730 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ മലപ്പുറത്ത് വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 4800 സീറ്റുകളാണ് ഉള്ളത്. മലപ്പുറത്തെ കുട്ടികളുടെ പകുതി എണ്ണം പോലും ഇല്ലാത്ത തിരുവനന്തപുരത്തും കൊല്ലത്തും സീറ്റുകള്‍ മലപ്പുറത്തിന്റെ ഇരട്ടിയുണ്ട്.

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 424772 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് നിന്നും ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഇതില്‍ 231000 വിദ്യാര്‍ഥികളും മലബാറില്‍ നിന്നാണ് 72641 വി.എച്ച്.എസ്.ഇ , ഐ.ടി.ഐ , പോളിടെക്‌നിക് കോഴ്‌സുകളില്‍ 25150 മാത്രമാണ് മലബാറിലുള്ളത്.

അതേസമയം മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിലേക്ക് .എസ്. കെ. എസ് എസ് എഫ് സംസ്ഥാന കമ്മറ്റി മലപ്പുറം നഗത്തില്‍ ഇന്ന് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും .

webdesk13: