Connect with us

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

GULF

ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സാശ്രയം സ്വയം തൊഴില്‍ പദ്ധതി നാലാം ഘട്ടം തയ്യല്‍ മിഷീന്‍ വിതരണം ചെയ്തു

Published

on

ചെര്‍ക്കള: ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ‘സാശ്രയം’ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി നാലാം ഘട്ട തയ്യല്‍ മെഷീന്‍ വിതരണം പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറി. ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസില്‍ വച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് കെഎംസിസി ട്രഷറര്‍ ഹാരിസ് ബേവിഞ്ച അധ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറര്‍ ബിഎംഎ ഖാദര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് എം എം, ഷംസുദ്ദീന്‍ കിന്നിങ്കാല്‍, നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പിഡിഎ റഹ്‌മാന്‍, ഷാര്‍ജ കെഎംസിസി നേതാവ് ജലീല്‍ എം കെ ബേവിഞ്ച, എന്നിവര്‍ സംസാരിച്ചു, പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം സ്വാഗതവും സലീം സി എം നന്ദിയും പറഞ്ഞു.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

GULF

പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്‍കി

Published

on

മദീന: ആത്മീയ നിര്‍വൃതിയുടെ പുണ്യാനുഭവവുമായി ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരിയായ മദീനയിലെത്തിത്തുടങ്ങി.,, 16-6-2025 തിങ്കള്‍ മുതല്‍ മദീനയിലെത്തിയ പുണ്യയാത്രക്കാര്‍ക്ക് മദീന കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. മധുരപലഹാരങ്ങളും ചൂടുള്ള കഞ്ഞിയും നല്‍കിയാണ് കെഎംസിസി പ്രവര്‍ത്തകര്‍ ഹാജിമാരെ വരവേറ്റത്. 946 ഹാജിമാര്‍ ആണ് ആദ്യ ദിവസം മലയാളി ഹാജിമാര്‍ മദീനയിലെത്തിയതായാണ് പ്രാഥമിക വിവരം.

ഹജ്ജിന്റെ വിശുദ്ധ ദിനങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലെത്തിയ ഹാജിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സൈദ് മൂനിയൂര്‍, ശരീഫ് കാസര്‍കോഡ്, അഷ്‌റഫ് അഴിഞ്ഞിലം, നഫ്‌സല്‍ മാഷ്,അഷറഫ് ഓമാനൂര്‍ നാസര്‍ തടത്തില്‍, ജലീല്‍ കുറ്റ്യാടി, റഫീഖ് ഒ.കെ, സൈനുല്‍ ആബിദ് മലയില്‍, ഫസലു റെഹ്‌മാന്‍, ഷാഫി വളാഞ്ചേരി, ഷമീര്‍ അണ്ടോണ, ഷാജഹാന്‍ ചാലിയം, ഗഫൂര്‍ അടിവാരം എന്നിവര്‍ നേതൃത്വം നല്‍കി. ഹാജിമാര്‍ക്ക് വിശ്രമിക്കാനും താമസിക്കാനുമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സ്‌കൈ വ്യൂ, സറായ അമല്‍, കോണ്‍കോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഹോട്ടലുകളില്‍ മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പ്രവാചകന്റെ മണ്ണില്‍ കാലുകുത്തിയ ഓരോ ഹാജിക്കും ആശ്വാസവും ആതിഥ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി, മെഹ്‌റം ഇല്ലാത്ത വനിതാ ഹാജിമാരെ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും മദീന കെഎംസിസി വനിതാ വിംഗ് പ്രവര്‍ത്തകരും കുട്ടികളും സജീവമായി രംഗത്തുണ്ടായിരുന്നു.
മദീനയിലെത്തുന്ന ഹാജിമാര്‍ ഏകദേശം എട്ട് ദിവസത്തോളം ഇവിടെ തങ്ങും. ഈ ദിവസങ്ങളില്‍ പ്രവാചകന്റെ മസ്ജിദുന്നബവിയും മറ്റ് ചരിത്ര പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകും. മദീനയിലെ വാസം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഇവിടെ നിന്ന് തന്നെ നാട്ടിലേക്ക് മടങ്ങും.

ഹാജിമാരെ സ്വീകരിക്കുന്നതിനും തിരികെ മടങ്ങുമ്പോള്‍ സമ്മാനപ്പൊതികള്‍ നല്‍കി യാത്ര അയക്കുന്നതിനും കെഎംസിസി വിവിധ ഏരിയ, ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിലും കൂടുതല്‍ ഹാജിമാര്‍ മദീനയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. എല്ലാ ഹാജിമാര്‍ക്കും സുരക്ഷിതവും സുഖകരവുമായ താമസം ഉറപ്പാക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കെഎംസിസി പ്രവര്‍ത്തകര്‍ പൂര്‍ണ്ണ സജ്ജരാണെന്ന് നേതാക്കള്‍ അറിയിച്ചു. ഹജ്ജ് യാത്രയുടെ അവസാന പാദത്തില്‍ പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാനാണ് കെഎംസിസി ലക്ഷ്യമിടുന്നത്.

Continue Reading

Trending