GULF

ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം വനിത കെഎംസിസി കമ്മിറ്റി രൂപീകരിച്ചു

By webdesk18

June 21, 2025

ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച എക്സലൻസ് സമ്മിറ്റിൽ മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു ,ദുബൈ കെഎംസി സംസ്ഥാന,ജില്ല നേതാക്കൾ ആശംസ അർപ്പിച്ചു സംസാരിച്ചു

ദുബൈ കെഎംസിസി മലപ്പുറം ജില്ല ട്രഷറർ മുബശിറ മുസ്തഫ പുതിയ കോട്ടക്കൽ മണ്ഡലം വനിത കെഎംസിസി കമ്മിറ്റി പ്രഖ്യാപനം നടത്തി പ്രസിഡൻ്റ് ലുലു എടയൂർ, ജനറൽ സെക്രട്ടറി ഡോ. സിനു അഫ്സൽ മാറാക്കര, ട്രഷറർ:നാജിയ സുഹറ കോട്ടക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി:ഫെബിൻ റിയാസ് കുറ്റിപ്പുറം, വൈസ് പ്രസിഡന്റ്മാരായി, ഷാദിയ ബീവി കുറ്റിപ്പുറം , ജുസൈന പലാറ വളാഞ്ചേരി, റഹമത്ത് മൊയ്തീൻ ഇരിമ്പിളിയം , ഹാഫില പൊന്മള, നൂർജഹാൻ കോട്ടക്കൽ , ഫാസില നിസാർ, കോട്ടക്കൽ, അഡ്വ:ജസ്ന ജിംഷീർ കോട്ടക്കൽ എന്നിവരെയും സെക്രട്ടറിമാരായി ഷഹനാസ് ബഷീർ കോട്ടക്കൽ , മുർഷിദ അർഷാദ് വളാഞ്ചേരി, റിസ് വാന ജയ്ഷാൻ ഇരിമ്പിളിയം , സുൽത്താന ഇല്യാസ് എടയൂർ, മിസ്രിയ എംപി പൊന്മള, നുസ്രത്ത് ഫക്രുദ്ദീൻ മാറാക്കര , സുഹൈല കോട്ടക്കൽ ,എന്നിവരെയും തെരെഞ്ഞെടുത്തു

ചടങ്ങിൽ മലപ്പുറം ജില്ലാ വനിത കെഎംസിസി നേതാക്കളായ മുബശിറ മുസ്തഫ,ഷബ്ന മറാക്കര,സഹല റാഷിദ് പുതിയ കമ്മിറ്റി ഭാരവാഹികളെ ഹരാർപ്പണം ചെയ്തു. കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ അബൂബക്കർ തലകാപ്പ്,സൈദ് വരിക്കോട്ടിൽ,റാഷിദ് കെ.കെ ,അബ്ദുസലാം ഇരിമ്പിളിയം,ഷെരീഫ് ടിപി,മുസ്തഫ സികെ ,അഷറഫ് എടയൂർ ,റസാഖ് വളാഞ്ചേരി എന്നിവർ എക്സലൻസ് സമ്മിറ്റിന് നേതൃത്വം നൽകി , ജനറൽ സെക്രട്ടറി പിടി അഷറഫ് വിഷയാവതരണം നടത്തി. ഷരീഫ് പിവി കരേക്കാട് സ്വാഗതവും ട്രഷറർ അസീസ് വേളേരി നന്ദിയും പറഞ്ഞു