Connect with us

News

ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്

ചിലരെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്തി, വീണ്ടും ആളുകള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറയുന്നു.

Published

on

ലിവര്‍പൂള്‍ എഫ് സി പ്രീമിയര്‍ ലീഗ് വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ ഇടിച്ചുകയറിയ അപകടത്തില്‍ കുട്ടികളടക്കം അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തില്‍ കാര്‍ ഒടിച്ചിരുന്ന 53 വയസുകാരനായ ബ്രീട്ടീഷ് പരൗരന്‍ അറസ്റ്റിലായി.

കാറിനടിയില്‍പ്പെട്ട ഒരു കുട്ടിയുള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ നാല് കുട്ടികളുണ്ട്. ഇതില്‍ ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ 20-ാമത് ടോപ്പ്-ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി നടന്ന ഓപ്പണ്‍-ടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്.

തെരുവില്‍ അണിനിരന്ന ആരാധകര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ചിലരെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്തി, വീണ്ടും ആളുകള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറയുന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ രോഷാകുലരായ ജനം ഡ്രൈവര്‍ക്ക് നേരെ തിരിഞ്ഞെങ്കിലും പോലീസ് ഇടപെട്ട് ഇവരെ മാറ്റുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending