X

തറാവീഹ് നിസ്‌കാരത്തിനിടെ പൂച്ചയോട് വാത്സല്യം കാണിച്ച ഇമാമിനെ അള്‍ജീരിയന്‍ സര്‍ക്കാര്‍ ആദരിച്ചു

തറാവീഹ് നമസ്‌കാരത്തിനിടയില്‍ ദേഹത്ത് കയറിയ പൂച്ചയോട് വാത്സല്യം കാണിക്കുന്ന വീഡിയോ വഴി വൈറലായ ഇമാമിന്‍ അള്‍ജീരിയന്‍ ഗവണ്‍മെന്റിന്റെ ആദരം. അബൂബക്കര്‍ അല്‍ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ക്ക് വലീദ് മെഹസാസിനെയാണ് ഗവണ്‍മെന്റ് ആദരിച്ചത്.

ബുര്‍ജുബു അരിറീജ് നഗരത്തിലാണ് മസ്ജിദ് നിലകൊള്ളുന്നത്. നിസ്‌കാരം നടക്കുന്നതിനിടയില്‍ ആദ്യം ഇമാമിന് ചുറ്റും നടന്ന പൂച്ച അദ്ദേഹത്തിന്റെ കൈകളിലേക്ക് ചാടി കയറുകയായിരുന്നു. പൂച്ചയെ വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ച് ഇമാം നിസ്‌കാരം തുടര്‍ന്നു. കുറച്ചുനേരം കഴിയുമ്പോള്‍ പൂച്ച ഇറങ്ങി പോകുന്നതും കാണാം. പിന്നീട് സാധാരണ നിലയില്‍ ഇമാം നിസ്‌കാരം തുടരുകയായിരുന്നു.

 

 

webdesk11: