X

മനുഷ്യക്കടത്ത് ആരോപണം; ഫ്രാന്‍സ് ദിവസങ്ങളോളം തടഞ്ഞുവെച്ച വിമാനം മുംബൈയില്‍ എത്തി

മനുഷ്യക്കടത്ത് സംശയിച്ച് പാരീസിനു സമീപം അധികൃതർ തടഞ്ഞുവച്ച എ340 വിമാനം മുംബൈയിലെത്തി. നാലു ദിവസമായി ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം ഇന്നു പുലർച്ചെ നാലോടെയാണ് മുംബൈയിൽ ലാൻഡ് ചെയ്തത്. മുംബൈയിൽ എത്തിയ വിമാനത്തിലുണ്ടായിരുന്ന 276 യാത്രക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ്. വിമാനം വിട്ടയക്കണമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിട്ടിരുന്നു.

മനുഷ്യക്കടത്ത് ആരോപിച്ച് റൊമാനിയയുടെ ലെജന്റ് എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ വിമാനമാണ് പാരീസിന് സമീപമുള്ള വാട്രി വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചത്. യാത്രയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ നാലുദിവസമാണ് വിമാനം വിമാനത്താവളത്തില്‍ കിടന്നത്. തുടര്‍ന്ന് ഫ്രഞ്ച് സമയം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടേയാണ് വിമാനം മുംബൈയിലേക്ക് തിരിച്ചയച്ചത്. വിമാനത്തില്‍ 276 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഭയം തേടി പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികള്‍ അടക്കം 25 പേര്‍ ഫ്രാന്‍സില്‍ തന്നെ തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

webdesk14: