X

ജയ്ശ്രീറാം വിളി ജനങ്ങളെ മര്‍ദ്ദിക്കാന്‍ വേണ്ടി; ബംഗാളി സംസ്‌കാരത്തോട് ചേരുന്നതല്ലെന്നും അമര്‍ത്യാസെന്‍

കൊല്‍ക്കത്ത: ജയ്ശ്രീറാം വിളിക്കെതിരെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍. ജയ്ശ്രീറാം വിളി ബംഗാളി സംസ്‌ക്കാരത്തോട് ചേരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ജയ്ശ്രീറാം വിളി ബംഗാളി സംസ്‌ക്കാരത്തോട് ചേരുന്നതല്ല. മാ ദുര്‍ഗ വിളിയാണ് ബംഗാളിന്റെ തനത് സംസ്‌ക്കാരം. മാ ദുര്‍ഗ മാത്രമാണ് ബംഗാളികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതെന്ന് ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. രാമനവമിക്ക് ഈയടുത്താണ് ബംഗാളില്‍ പ്രചാരം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളെ മര്‍ദ്ദിക്കാന്‍ വേണ്ടി മാത്രമാണ് ജയ്ശ്രീറാം ഉപയോഗിക്കുന്നത്. അടുത്തിടെ ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

chandrika: