X

‘എന്നെ പിന്തുണക്കാത്തവര്‍ക്ക് നിലനില്‍പ്പില്ല’; മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: ഉപരോധം കൂടുതല്‍ മേഖലകളിലേക്ക് വിപുലപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ക്കു നേരൊണ് ഇത്തവണ അദ്ദേഹം ഭീഷണി മുഴക്കിയിരിക്കുന്നത്. തന്നെ പിന്തുണക്കാത്ത മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ് പുതിയ ഭീഷണി. പിന്തുണക്കാത്ത മാധ്യമങ്ങള്‍ക്ക് റേറ്റിങ് ലഭിക്കില്ലെന്നും അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ട്രംപ് പറഞ്ഞു.
കുടിയേറ്റവും ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് റേറ്റിങ് കൂടിയിരുന്നുവെന്നും ട്രംപ് മന്ത്രിസഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലം മുതല്‍ ട്രംപിനോട് അത്ര സൗഹാര്‍ദപരമായ ബന്ധമായിരുന്നില്ല മാധ്യമങ്ങള്‍ക്കുണ്ടായിരുന്നത്.

chandrika: