X
    Categories: indiaNews

അമിത് ഷായുടെ ‘ഇറ്റാലിയന്‍ കണ്ണട’ പരാമര്‍ശം വിവാദത്തില്‍

ഇറ്റാനഗര്‍: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇറ്റാലിയന്‍ കണ്ണട പരാമര്‍ശത്തിനെതിരെ പ്രതിഷേധം. ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയിലുണ്ടായ വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റി, കണ്ണുതുറന്ന് നോക്കണമെന്ന പരാമര്‍ശമാണ് വിവാദമായത്.

രാഹുലിന്റെ അമ്മ സോണിയ ഗാന്ധി ജനിച്ചത് ഇറ്റലിയിലാണെന്നും ഇന്ത്യയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാത്ത ഈ ഇറ്റാലിയന്‍ പാരമ്പര്യങ്ങളെക്കുറിച്ച് ആരും പരാമര്‍ശിക്കാറില്ലെന്നും ഷാ കുറ്റപ്പെടുത്തി. അമിത് ഷായുടെ പ്രസ്താവന അഭ്യന്തരമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ലെന്ന് വിമര്‍ശനമുയര്‍ന്നു.

Chandrika Web: