X

ജപ്പാന്‍ കുട്ടികളോട് ഹിന്ദി സംസാരിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ കുട്ടികളോട് ഹിന്ദിയില്‍ സംസാരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി തിങ്കളാഴ്ചയോടെ ജപ്പാനില്‍ എത്തിയത്.

ജാപ്പനീസ് കുട്ടികളോട് ഹിന്ദിയില്‍ സംസാരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു കുട്ടി മോദിയോട് ഹിന്ദിയില്‍ സംസാരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അത്ഭുതപ്പെട്ട് മോദി ”അയ്യോ നിങ്ങള്‍ ഇവിടെ നിന്നാണ് ഹിന്ദി പഠിച്ചത്, നിങ്ങള്‍ നന്നായി സംസാരിക്കുന്നണ്ടല്ലോ” എന്നാണ് മോദി തിരിച്ചു ചോദിച്ചത്. അതേസമയം കുറച്ച് കുട്ടികള്‍ ഇന്ത്യയുടെ സിംഹം എന്ന് ഉച്ചത്തില്‍ വിളിച്ചു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു.

ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് ‘ക്വാഡി’ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി മോദി ജപ്പാനിലെത്തിയത്.

 

Chandrika Web: