X

അമിത് ഷായുടെ പരാമർശം അധിക്ഷേപകരം; ഹിന്ദിക്കെതിരെ ഉദയനിധി

ഹിന്ദി രാജ്യത്തെ ജനങ്ങളെ ഏകീകരിക്കുന്നു എന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ‘അമിത് ഷാ ഹിന്ദി ഭാഷയെ അമിതമായി സ്‌നേഹിക്കുന്നു’ എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

‘ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു’ എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് സന്ദേശത്തില്‍ പറഞ്ഞത്. ഹിന്ദി ഒരിക്കലും മറ്റൊരു ഇന്ത്യന്‍ ഭാഷയോടും മത്സരിക്കുന്നില്ല. എല്ലാ ഭാഷകളും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ശക്തമായ ഒരു രാജ്യം ഉയര്‍ന്നുവരുകയുള്ളൂവെന്നും അമിത് ഷാ ‘ പറഞ്ഞു.

‘ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നു. പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു’, ഹിന്ദി ഭാഷയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ഹിന്ദി പഠിച്ചാല്‍ മുന്നേറാം എന്ന ആഹ്വാനത്തിന്റെ ഒരു ബദല്‍ രൂപമാണ് ഈ ആശയം. തമിഴ്‌നാട്ടില്‍ തമിഴ്, കേരളത്തില്‍ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? എവിടെയാണ് ശാക്തീകരിക്കുന്നത്?’ ഉദയനിധി എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച പോസ്റ്റിലൂടെ ചോദിച്ചു.

webdesk14: