X

ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്തിനും മതില്‍ നിര്‍മാണത്തിനും 42.90 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതില്‍ നിര്‍മ്മാണത്തിനും കാലിത്തൊഴുത്തിനും വേണ്ടി 42.90 ലക്ഷം രൂപ അനുവദിച്ചു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി.

അതേസമയം മുഖ്യമന്ത്രിയുടെ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ കാറുകള്‍ വാങ്ങുന്ന കാര്യവും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിക്ക് കിയയും എസ്‌കോര്‍ട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകള്‍ അടക്കം വാങ്ങാനാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനായി 88 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.

web desk 3: