X

അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നടന്നത്;വിഡി സതീശന്‍.

അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.മുഖ്യമന്ത്രി ഈ കൊള്ളയെ ന്യായീകരിക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായി അദ്ദേഹം കുറ്റപ്പെടുത്തി.

വൈദ്യതി ബോര്‍ഡിലെ അഴിമതിയും പ്രതിപക്ഷം ഉന്നയിച്ചു. മുന്‍ വൈദ്യുതി മന്ത്രി എം.എം മണിയെ കൊണ്ട് ഇപ്പോഴത്തെ മന്ത്രിയെ വിരട്ടുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി കേട്ടിരിക്കെ വൈദ്യുതി മന്ത്രിക്കും ബോര്‍ഡ് ചെയര്‍മാനും എതിരെ അധിക്ഷേപമാണ് എം.എം. മണി നടത്തിയത്. ഇതൊക്കെ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് തളര്‍ന്ന് കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച് മാനസിക അസ്വാസ്ഥമുള്ള കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തിരുവനന്തപുരത്ത് പട്ടാപകല്‍ അരുംകൊല. കേരളത്തിലെ ഗുണ്ടാ സംഘങ്ങള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും എല്ലാ ഒത്താശയും ചെയ്യുന്നത് സിപിഎം ആണ്. കേരളം മുഴുവന്‍ ഗുണ്ടാ കൊറിഡോറായി മാറി. എല്ലാം നിസാരമായി കാണുന്ന മുഖ്യമന്ത്രി പാര്‍ട്ടിക്കാര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് രൂക്ഷമായ ഭാക്ഷയില്‍ വിമര്‍ശിച്ചു.

web desk 3: