X

അഞ്ജുവിനെ കൊന്നത് ശ്വാസം മുട്ടിച്ച്, സാജുവിനെതിരെ കൊലക്കുറ്റം ചുമത്തും; കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

ബ്രിട്ടനില്‍ മലയാളി നഴ്‌സ് അഞ്ജുവിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് യുകെ പോലീസ്. പോസ്റ്റുമോട്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഭര്‍ത്താവ് സാജുവിനെ 72 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ വയ്ക്കും. ഇയാള്‍ക്കെതിരെ മൂന്നു കൊലക്കുറ്റം ചുമത്തിയൊന്നും പോലീസ് അറിയിക്കുന്നു.

ബ്രിട്ടനില്‍ നഴ്സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗില്‍ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം.

അഞ്ജുവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

web desk 3: