X

42.90 ലക്ഷം രൂപ ചിലവിട്ട ക്ലിഫ് ഹൗസിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഗൃഹപ്രവേശം

തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതുതായി നിര്‍മ്മിച്ച തൊഴുത്തില്‍ പശുക്കള്‍ക്ക് ഗൃഹപ്രവേശം. 42.90 ലക്ഷം രൂപ ചിലവിട്ടാണ് തൊഴുത്തിന്റെയും ചുറ്റു മതിലിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആറ് പശുക്കളെ ഇവിടത്തേക്ക് മാറ്റി.

പശുക്കള്‍ക്ക് മ്യൂസിക് സിസ്റ്റം സ്ഥാപിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും വിവാദമാകുമെന്ന് ഭയന്ന് അത് വേണ്ടെന്നുവച്ചു. രണ്ടുമാസം കൊണ്ടാണ് തൊഴുത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആറ് പശുക്കള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന തരത്തില്‍ 800 ചതുരശ്ര അടിയിലാണ് നാല് ഫാനുകളോട് കൂടി തൊഴുത്ത് സ്ഥാപിച്ചിരിക്കുന്നത്.

ക്ലിഫ്ഹൗസില്‍ 25 ലക്ഷം രൂപ ചിലവിട്ട് പുതുതായി നിര്‍മ്മിക്കുന്ന ലിഫ്റ്റിന്റെ പണിയും പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ആരംഭിച്ചു. ഒരു നില മാത്രമുള്ള മന്ദിരത്തില്‍ ഒരു മാസത്തിനകം പണി പൂര്‍ത്തിയായേക്കും.

web desk 3: