X

ശിവന്‍ കുട്ടിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി; ചിത്രം ട്രോളി സോഷ്യല്‍ മീഡിയ

കഴിഞ്ഞദിവസം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കത്ത് വിവാദ പ്രതിഷേധത്തിനിടെയുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രതിഷേധിക്കുന്ന കൗണ്‍സിലര്‍മാരുടെ മുകളിലൂടെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കടന്നു പോകുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രം ഇതിനോടകം തന്നെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴി വച്ചിട്ടുണ്ട്.

പ്രതിഷേധിച്ച ഒമ്പതോളം കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മേയര്‍ ഗോബാക്ക് എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ പ്രതിഷേധിച്ചത്.

എന്നാല്‍ അതേ സമയം പണ്ട് നിയമസഭ നിയമസഭ കയ്യാങ്കളിയില്‍ ശിവന്‍കുട്ടിയുടേത് സമാനമായ ചിത്രമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ശിവന്‍കുട്ടിക്ക് ശേഷം ഇനി ആര്യ രാജേന്ദ്രന്‍ ആണെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ പറയുന്നു.

web desk 3: