X

കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി; ഡീസല്‍ വില കൂടും

എണ്ണ കമ്പനികളില്‍ നിന്ന് നല്‍കിയിരുന്ന ബള്‍ക് പര്‍ച്ചേസിന്റെ ആനുകൂല്യം കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇനി നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. 6 മാസം മുമ്പ് തന്നെ ഇന്ധന കമ്പനികള്‍ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു. ഇതോടെ കെഎസ്ആര്‍ടിസിക്ക് ഒരു ലിറ്റര്‍ ഡീസലിന് 3 രൂപയുടെ കുറവുണ്ടായിരുന്നതാണ് എണ്ണ കമ്പനികള്‍ പിന്‍വലിച്ചത്.

മാസം 1.05 കോടി ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. ഇതുവഴി മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതിനാല്‍ ഇന്ധന കമ്പനികളുടെ നിലപാടിനെതിരെ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ പോയെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്ന ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കുകയും ചെയ്തു.

ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ധനം നിറയ്ക്കുന്നത് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകളില്‍ നിന്നാണ്. ലിറ്ററിന് 2.30 രൂപയുടെ കുറവ് ഇവിടെ നിന്ന് ലഭിക്കും. വടക്കന്‍ ജില്ലകളിലെ ഡിപ്പോകളില്‍ ബസുകള്‍ ഇന്ധനം നിറയ്ക്കുന്നത് മംഗളൂരുവില്‍ നിന്നാണ്. ഇവിടെ കേരളത്തേക്കാള്‍ 7 രൂപയുടെ കുറവുണ്ട്.ം

webdesk13: