X

ബി.ജെ.പിയെ തൂരത്തൂ. രാജ്യത്തെ രക്ഷിക്കൂ’; ലക്ഷങ്ങള്‍ അണിനിരന്ന ലാലുവിന്റെ റാലിയില്‍ ശരത്‌യാദവും അഖിലേഷും മമതയും

രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്‍.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും പങ്കെടുത്തു. പത്തുലക്ഷത്തോളം ആളുകളാണ് പാറ്റ്‌നയില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. ബി.ജെ.പിയെ തകര്‍ക്കാന്‍ മഹാസഖ്യവുമായി മുന്നേറുമ്പോഴാണ് സഖ്യത്തില്‍ നിന്നും വിട്ട് നിതീഷ് കുമാര്‍ ബി.ജെ.പിയുമായി കൂട്ടുകൂടുന്നത്. ഇതിനോട് യോജിക്കാത്ത ശരത്‌യാദവും ലാലുവിന്റെ റാലിയിലേക്കെത്തിയിട്ടുണ്ട്. വേദിയിലെത്തിയ ശരത് യാദവിനെ ലാലുപ്രസാദ് സ്വീകരിച്ചു. റാലിയില്‍ പങ്കെടുത്താല്‍ അയോഗ്യനാക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന ജെ.ഡി.യു ഔദ്യോഗിക പക്ഷത്തിന്റെ മുന്നറിയിപ്പ് അവണിച്ചാണ് ശരത് യാദവിന്റെ നീക്കം. മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി ജോഷി, സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി തുടങ്ങി പ്രമുഖ നേതാക്കളും റാലിയില്‍ പങ്കെടുത്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും പങ്കെടുത്തിട്ടില്ല. അതേസമയം, മമതയോടുള്ള എതിര്‍പ്പു മൂലം സി.പി.എം റാലിയില്‍ പങ്കെടുക്കുന്നില്ല. ബി.ജെ.പിയെ വെല്ലുവിളിച്ച് തങ്ങളുടെ ജനപിന്തുണയുള്ള റാലിയുടെ ഫോട്ടോ ലാലുപ്രസാദ് യാദവും, തേജസ്വി യാദവും ട്വീറ്റ് ചെയ്തു. മുപ്പതുലക്ഷത്തോളം ആളുകള്‍ റാലിയില്‍ പങ്കെടുത്തുവെന്ന് ലാലു അവകാശപ്പെടുന്നു.

 

chandrika: