X
    Categories: keralaNews

ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍സര്‍വ്വീസ് അക്കാദമിയില്‍നിന്ന് ഐ.എ.എസ്സിലേക്ക് രണ്ടുപേര്‍. വീല്‍ചെയറിലിരുന്നാണ് ഷഹാന പഠിച്ചത്

പെരിന്തല്‍മണ്ണ ക്രിയയില്‍നിന്ന് ഐ.എ.എസ്സിലേക്ക് രണ്ടുപേര്‍ക്ക് റാങ്കുകള്‍. കാസര്‍കോട് ജില്ലക്കാരി കാജല്‍ രാജുവും വയനാട് സ്വദേശി ഷറിന്‍ ശഹാനയും. “പെരിന്തല്‍മണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിക്ക് ഇത് അഭിമാന നിമിഷം. രാജ്യത്തിന്റെ പരമോന്നത സര്‍വ്വീസിലേക്ക് അക്കാദമിയുടെ ഇന്റര്‍വ്വ്യൂ കോച്ചിംഗിലൂടെ കടന്നു വന്ന രണ്ട് മിടുക്കര്‍ ഇടം നേടിയിരിക്കുന്നു. കാസര്‍ക്കോട് ജില്ലക്കാരി കാജല്‍ രാജു വും വയനാട് സ്വദേശി ഷറിന്‍ ശഹാനയും. ഈ ദൗത്യത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കു ചേര്‍ന്ന മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സാര്‍, എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങള്‍ക്കൊപ്പം നിന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ജാഫര്‍ മാലിക്,ഷാ ഫൈസല്‍ , അഞ്ജു കെ.എസ്, വിഗ്‌നേശ്വരി, എന്നിവര്‍ക്ക് പ്രത്യേക നന്ദി….”
ക്രിയയുടെ യാത്ര സഫലമാകുന്നുവെന്ന് നജീബ് കാന്തപുരം എം.എല്‍.എ കുറിച്ചു. എം.എല്‍.എയുടെ പെരിന്തല്‍മണ്ണ മണ്ഡലത്തിലെയും മലബാറിലെയും വിദ്യാഭ്യാസ തൊഴില്‍ മുന്നേറ്റത്തിനുള്ളതാണ് ക്രിയ പദ്ധതി.

വീല്‍ചെയറിലിരുന്നാണ് വയനാട് കമ്പളക്കാട് സ്വദേശി ഷഹാന പഠിച്ചതും പരീക്ഷ എഴുതിയതും. ആദ്യബാച്ചിലെ 25 പേരില്‍ ഒരാളാണ് ശഹാന. 2017ല്‍ വീടിന്റെ ടെറസില്‍നിന്ന് വീണാണ് നട്ടെല്ലിന് പരിക്കേറ്റത്. രണ്ട് വര്‍ഷത്തോളം കട്ടിലിലായിരുന്നു. വിജയത്തിന് ശാരീരികശേഷി തടസ്സമല്ലെന്ന ്‌തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി. ശസ്ത്രക്രിയക്ക് ഒരുങ്ങിയിരിക്കുകയാണിവര്‍.913-ാ റാങ്കാണ് ഷഹാനക്ക്. പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ്.

 

Chandrika Web: