X

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയ്ക്ക് തീരുമാനിക്കാം; സുപ്രീം കോടതി

ചീഫ് ഇലക്ഷന്‍ കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതി നിയമിക്കുമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന രീതി നടപ്പാക്കുമെന്ന് ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസുമാരായ അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമന പ്രക്രിയയില്‍ പരിഷ്‌കരണം ശുപാര്‍ശ ചെയ്യുന്ന ഹര്‍ജികളില്‍ വിധി പറയുന്നത്. യോജിപ്പുള്ളതും എന്നാല്‍ വേറിട്ടതുമായ ഒരു വിധിന്യായത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നീക്കം ചെയ്യുന്നതിനുള്ള അടിസ്ഥാനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ജസ്റ്റിസ് റസ്‌തോഗി വ്യക്തമാക്കി.

 

 

 

 

webdesk14: