X

അറക്കല്‍ ബീവി സുല്‍ത്താന മറിയുമ്മ ആദിരാജ അന്തരിച്ചു

കണ്ണൂര്‍: അറക്കല്‍ സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. രാവിലെ കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു ആന്ത്യം. ഇന്ന് വൈകുന്നേരം സിറ്റി ജുമാ മസ്ജിദില്‍ ഖബറടക്കും.
അറക്കല്‍ രാജ കുടുംബത്തിലെ 39മത് സുല്‍ത്താനയാണ് ബീവി സുല്‍ത്താന മറിയുമ്മ.

മദ്രാസ് പോര്‍ട്ട് അഡ്മിനിട്രേറ്റിവ് ഓഫീസറായി വിരമിച്ച എപി ആലിപ്പിയാണ് ഭര്‍ത്താവ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്. മരുമക്കള്‍: എകെ താഹിറ, സിപി അഷ്‌റഫ്, പരേതനായ എംകെ അഷ്‌റഫ്‌

web desk 3: