X
    Categories: CultureNewsViews

അരീക്കോട് എസ്.ഐ നൗഷാദിന് കുത്തേറ്റു

മലപ്പുറം: അരീക്കോട് എസ്.ഐ നൗഷാദിന് കുത്തേറ്റു. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് എസ്.ഐക്ക് കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്.ഐ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി അരീക്കോട് ഭാഗത്ത് കഞ്ചാവ് മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. അതനുസരിച്ച് പല പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. മഫ്തിയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തുന്നതിനിടെയാണ് നൗഷാദിന് കുത്തേറ്റത്. പ്രതിയെ പിടികൂടുന്നതിനായി നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: