X
    Categories: CultureMoreNewsViews

പാക്കിസ്ഥാന്റെ പുതിയ പ്രസിഡണ്ടായി ആരിഫ് അല്‍ഫി സ്ഥാനമേറ്റു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡണ്ടായി ആരിഫ് ആല്‍വി സ്ഥാനമേറ്റു. പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സാക്കീബ് നിസാര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിശ്വസ്തനും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് ആരിഫ് അല്‍വി. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഐതാസ് അഹ്‌സന്‍, എം.എം.എ നോമിനി മൗലാന ഫസല്‍ റഹ്മാന്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് അല്‍വി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.

കറാച്ചി സ്വദേശിയായ ആരിഫ് മുമ്പ് ഡെന്റിസ്റ്റായിരുന്നു. 2006 മുതല്‍ 2013 വരെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: