X

അരിക്കൊമ്പന്‍: കോടതി നിയോഗിച്ച സമിതി ഇന്ന് ചിന്നക്കനാലില്‍

ഇടുക്കി: അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കണമെന്ന് കര്‍ഷക സംഘടനകള്‍. അറുപതോളം സംഘടനകള്‍ ചീഫ് ജസ്റ്റിസിനെ സമീപിക്കും. രാത്രിയില്‍ കേസ് പരിഗണിക്കാന്‍ ഉണ്ടായ അടിയന്തര സാഹചര്യം നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും പി. ഗോപിനാഥും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിലാണ് നിലവില്‍ അരിക്കൊമ്പന്‍ കേസ് ഉള്ളത്. ഈ ബെഞ്ചില്‍ നിന്ന് ഹര്‍ജി മാറ്റി ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യം.

അരിക്കൊമ്പന്‍ കേസ് ഇനി പരിഗണിക്കുന്ന അഞ്ചിന് രാവിലെ ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി നല്‍കാനാണ് തീരുമാനം. ഇതിനിടെ, കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിലെ നാലുപേര്‍ ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഇന്ന് സന്ദര്‍ശനം നടത്തും. അഞ്ചാം തീയതി കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സിങ്കുകണ്ടത്ത് പ്രദേശവാസികളുടെ രാപ്പകല്‍ സമരം തുടരുകയാണ്.

webdesk11: