X

സിറ്റിയെ തകര്‍ത്ത് ആഴ്‌സനല്‍; കമ്യൂണിറ്റി ഷീല്‍ഡ് കിരീടം ഗണ്ണേഴ്‌സിന്

2023 കമ്യൂണിറ്റി ഷീല്‍ഡ് കിരീടത്തില്‍ ആഴ്‌സനലിന്റെ മുത്തം. സീസണിലെ തുടര്‍ച്ചയായ നാലാം കിരീടം നേടാനായെത്തിയ മാഞ്ചെസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് ആഴ്‌സനല്‍ കിരീടം സ്വന്തമാക്കിയത്. ആഴ്‌സനലിന്റെ 17ാം കമ്യൂണിറ്റി ഷീല്‍ഡ് കിരീടമാണിത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 77ാം മിനിറ്റില്‍ സിറ്റിയ്ക്ക് വേണ്ടി കോള്‍ പാള്‍മെറും ആഴ്‌സനലിനുവേണ്ടി ഇന്‍ജുറി ടൈമില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡും വലകുലുക്കി.

നിശ്ചിതസമയത്തിനുശേഷം നേരിട്ട് പെനാല്‍റ്റി ഷൗട്ടിലേക്കാണ് മത്സരം നീങ്ങിയത്. ഷൂട്ടൗട്ടില്‍ ആഴ്‌സനല്‍ 41 ന് വിജയം നേടി. ആഴ്‌സനലിനായി മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ്, ബുക്കായോ സാക്ക, ഫാബിയോ വിയേര എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സിറ്റിയ്ക്ക് വേണ്ടി ബെര്‍ണാര്‍ഡോ സില്‍വ മാത്രമാണ് വലകുലുക്കിയത്. റോഡ്രിയുടെയും കെവിന്‍ ഡിബ്രുയിനെയുടെയും കിക്കുകള്‍ പാഴായി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ്.എ കപ്പ് എന്നിവ നേടി ട്രെബിള്‍ കിരീടനേട്ടവുമായി എത്തിയ സിറ്റി തുടര്‍ച്ചയായ നാലാം കിരീടമാണ് ലക്ഷ്യമിട്ടത്. ഒരു ഘട്ടത്തില്‍ അവര്‍ വിജയമുറപ്പിച്ചതുമാണ്. എന്നാല്‍ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ട്രൊസാര്‍ഡ് ആഴ്‌സനലിനായി സമനില ഗോള്‍ നേടിയതോടെ സിറ്റിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു.

webdesk13: