X
    Categories: Video Stories

സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യമൂല്യങ്ങള്‍

ഡോ.രാംപുനിയാനി

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടെയും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരികയും ചെയ്തതോടെ രാജ്യം മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി മാറി. അതേസമയം തന്നെ പാക് ഭരണഘടനാനിര്‍മ്മാണ സഭയില്‍ ആ രാജ്യം മതേതര രാഷ്ട്രമാണെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ അധികം വൈകാതെ തന്നെ പാക്കിസ്താന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ രൂപീകൃതമായ അതേ പാക്കിസ്താന്‍ തന്നെ പിന്നീട് ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും മറ്റു പല ഘടകങ്ങളുടെയും പേരില്‍ വിഭജിച്ച് ബംഗ്ലാദേശെന്ന മറ്റൊരു രാഷ്ട്രം ഉദയം ചെയ്തു. അപ്പോഴും മറുവശത്ത് ഇന്ത്യ മതേതര രാഷ്ട്രമായി പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. ഈ കുതിപ്പിനിടയിലും ഇന്ത്യ മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു. കുറ്റങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ (ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമാണെന്ന വാദം ഉറപ്പിച്ച് രാമക്ഷേത്ര പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതുവരെ) രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള പ്രയത്‌നം ശ്രദ്ധേയമാണ്. മതേതര മൂല്യങ്ങളും ഇന്ത്യന്‍ ഭരണഘടനയും ഈ രാജ്യത്തിന്റെ ധര്‍മ്മ ചിന്തക്ക് യോജിച്ചതല്ലെന്നും അതിനാല്‍ ഹിന്ദു രാഷ്ട്രത്തിനനുകൂലമായി ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നുമാണ് മതവര്‍ഗീയ ദേശീയവാദികള്‍ തറപ്പിച്ചുപറയുന്നത്.
വേദനാജനകമായ ഇന്ത്യാവിഭജനം അല്ലെങ്കില്‍ മതത്തിന്റെ പേരിലുള്ള പാക്കിസ്താന്റെ രൂപീകരണം ഒരു ഭാഗത്തും മതേതര ഇന്ത്യ മറുഭാഗത്തുമെന്നത് ആ സമയത്ത് അംഗീകരിക്കപ്പെട്ട ചരിത്ര വസ്തുതയായിരുന്നു. സങ്കീര്‍ണതയിലും അതിന്റെ ശരിയായ പ്രകാശത്തില്‍ ചരിത്ര സംഭവങ്ങളെ അനായാസമാക്കാന്‍ കഴിയില്ല എന്ന് അവരില്‍ പലര്‍ക്കും അറിയാമെങ്കിലും ഹിന്ദു ദേശീയവാദികള്‍ ഉറച്ചുതന്നെ നിന്നു. മേഘാലയയിലെ ജഡ്ജി ജസ്റ്റിസ് സെന്‍ നടത്തിയ ഒരു വിധി പ്രസ്താവത്തിലൂടെ പ്രശ്‌നം വീണ്ടും സങ്കീര്‍ണമായി. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്‌നമായത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്താനുമെന്ന രണ്ട് രാജ്യങ്ങളായി വിഭജിച്ചതാണെന്നും മുസ്‌ലിംകള്‍ക്കുവേണ്ടിയാണ് പാക്കിസ്താന്‍ രൂപീകരിച്ചതെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തരത്തിലായിരുന്നു പരാമര്‍ശം. വിമര്‍ശനം നേരിടേണ്ടിവന്നപ്പോള്‍ താന്‍ മതേതരത്വത്തിലാണ് വിശ്വസിക്കുന്നതെന്നും മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഇന്ത്യ ഇനിയുമൊരു വിഭജനത്തിന് ഇടയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാസമ്പന്നരായ ന്യായാധിപന്മാരില്‍ നിന്നും അവരുടെ ഇഷ്ടങ്ങളില്‍ നിന്നും വരുന്ന ഇത്തരം വാക്കുകളെ നാം എങ്ങനെയാണ് കാണേണ്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രവും വിഭജനവും വീണ്ടും വീണ്ടും തെറ്റായി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിഭജന ദുരന്തത്തിന്റെ കാരണങ്ങളും വിഭജനത്തെതുടര്‍ന്നുണ്ടായ കുടിയേറ്റത്തിന്റെ വലിയ ദുരന്തവും ജനങ്ങള്‍ക്കിടയില്‍ ശരിയായ വിധത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. വിഭജനത്തിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതം അനുഭവിക്കുന്നതിനായി ഉപഭൂഖണ്ഡങ്ങള്‍ വിവിധ രൂപങ്ങളില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
മുസ്‌ലിംകളിലെയും ഹിന്ദുക്കളിലെയും മഹാ ഭൂരിപക്ഷമാളുകളും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്ത ഇന്ത്യന്‍ ദേശീയതയില്‍ നിലകൊണ്ടവരായിരുന്നു. കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തെ നയിച്ച ഇവരുടെ കാഴ്ചപ്പാട് ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. സ്വാതന്ത്ര്യത്തോടെ ഇവര്‍ വ്യവസായികളുടെയും ബിസിനസുകാരുടെയും തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ വിഭാഗങ്ങളുടെയും പുതിയ സാമൂഹ്യ വര്‍ഗങ്ങളുടെ അഭിവാഞ്ഛയെ പ്രതിനിധാനം ചെയ്തു. അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഗാന്ധിജിക്കും ചുറ്റും മെരുങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് രണ്ട് വശങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുകയെന്നതായിരുന്നു ഒന്നാമത്തേത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ അടിത്തറയില്‍ ആധുനിക ഇന്ത്യ നിര്‍മ്മിച്ചെടുക്കലായിരുന്നു മറ്റൊന്ന്.
അതേസമയം, ഫ്യൂഡല്‍ ഘടകങ്ങള്‍, താഴ്ന്ന വര്‍ഗങ്ങള്‍ ആധുനിക ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കാന്‍ തുടങ്ങുകയും കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തെ എതിര്‍ക്കുകയും ചെയ്തു. ഈ താഴ്ന്ന വിഭാഗങ്ങള്‍ ജനനം അടിസ്ഥാനമായുള്ള അസമത്വത്തിലും ജാതിയുടെയും ലിംഗത്തിന്റെയും പേരിലുമാണ് താഴേക്കിടയിലേക്ക് തള്ളപ്പെട്ടത്. അവര്‍ നിശ്ചയമായും മതത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെട്ടു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയം മതത്തിന്റെ പേരില്‍ ഫ്യൂഡല്‍ ഉത്ഭവത്തിന്റെ മൂലകങ്ങള്‍ വേര്‍തിരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഇങ്ങനെയാണ് ഹിന്ദു വിഭാഗങ്ങള്‍ പിന്നീട് ഹിന്ദു മഹാസഭയായ പഞ്ചാബ് ഹിന്ദു സഭയുടെ രൂപവത്കരണത്തിലെത്തിയത്. തുടക്കത്തില്‍ രാജാക്കന്മാരും ഭൂ പ്രഭുക്കന്മാരും മാത്രമായിരുന്നു ഈ സംഘടനയില്‍ ഭാഗമായിരുന്നത് എന്നതാണ് രസകരം. പിന്നീട് ചില ഉയര്‍ന്ന ജാതിക്കാരും വിദ്യാസമ്പന്നരായ കുലീനരും സംഘടനയില്‍ ചേരുകയായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ഉള്ള രാജ്യമാണ് വേണ്ടതെന്നും അതില്‍ ഹിന്ദു രാഷ്ട്രമാണ് പ്രാഥമികമെന്നുമായിരുന്നു ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നത്. ഈ പ്രത്യയശാസ്ത്രത്തിന്റെ ചുറ്റുപാടില്‍, ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തോടെ ആര്‍.എസ്.എസ് ഉയര്‍ന്നുവന്നു. ഈ സംഘടനകള്‍ സ്വത്വരാഷ്ട്രീയം സ്വീകരിക്കുകയും ‘ഇതര’ മതസമൂഹത്തിനെതിരായി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തു. ഇത് കലാപങ്ങള്‍ക്ക് അടിത്തറപാകി.
ദക്ഷിണേഷ്യയില്‍ ഒരു ഉപഭോക്തൃ സംസ്ഥാനം വേണമെന്നത് ബ്രിട്ടീഷുകാരുടെ ആഗ്രഹമായിരുന്നു. മുസ്‌ലിംകള്‍ക്കായി പാകിസ്താന്‍ രൂപവത്കരിക്കുകയും അവശേഷിക്കുന്ന ഇന്ത്യ ഇരു സമുദായങ്ങള്‍ക്കാക്കുകയും ചെയ്തു. മുസ്‌ലിം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ വേര്‍തിരിക്കപ്പെട്ടതെങ്കില്‍ വലിയ തോതില്‍ മുസ്‌ലിംകള്‍ ഇന്ത്യാ രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നതായിരുന്നു വിരോധാഭാസം. ഒരു തലത്തില്‍ ജസ്റ്റിസ് സെന്‍ ചൂണ്ടിക്കാട്ടിയ ആശയക്കുഴപ്പങ്ങള്‍ വളരെ സങ്കീര്‍ണ്ണമായ നയത്തില്‍ നിലകൊള്ളുന്നു, ഇന്ത്യയൊരു മതനിരപേക്ഷ ജനാധിപത്യ രാജ്യമായിരിക്കണമെന്നത് സ്വാതന്ത്ര്യസമര സേനാനികളുടെ സാങ്കല്‍പിക സ്വപ്‌നമല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ വിശാലമായ വിഭാഗങ്ങളുടെ അഭിലാഷങ്ങളുടെ പ്രതിധ്വനിയായിരുന്നു അത്. നമ്മുടെ നേതാക്കള്‍ ശരാശരി ഇന്ത്യക്കാരുടെ കാഴ്ചപ്പാടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഈ മൂല്യങ്ങളെ ചവിട്ടിത്തേയ്ക്കുന്നതാണ് കാണുന്നത്. അത് ഇന്ത്യന്‍ സമൂഹത്തിന്റെ വിശാല ജനക്കൂട്ടത്തിന്റെ സ്വപ്‌നങ്ങളും മോഹങ്ങളുമായിരുന്നു. ഇന്ത്യയില്‍ ഇന്ന് കാണുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച സമൂഹത്തിലെ ചില വിഭാഗങ്ങളെ ഇതൊരു ഹിന്ദു രാജ്യമാണെന്ന് വിശ്വസിപ്പിച്ചു. മതവും ജാതിയും ലിംഗവുമൊന്നും പരിഗണിക്കാത്ത ഒരു സമത്വ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ കടമകള്‍ ഓര്‍മ്മിപ്പിക്കുന്നതിലൂടെ വേഗത്തില്‍ ഉരുകുന്നതാകണം സ്വത്വ പ്രശ്‌നങ്ങള്‍ക്കു ചുറ്റും നിര്‍മ്മിച്ച ഈ മിഥ്യാബോധം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: