X

ആസ്സാമില്‍ 3.29 കോടി ജനങ്ങളുടെ പൗരത്വം ആശങ്കയില്‍; ദേശീയ പൗരത്വ പട്ടികയുടെ ആദ്യഘട്ടം പ്രസിദ്ധീകരിച്ചു

ദേശീയ പൗരത്വ പട്ടികയുടെ അദ്യഘട്ടം ആസ്സാം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 3.29 കോടി ജനങ്ങളില്‍ നിന്ന് 1.9 കോടി പേരെ ഉള്‍ക്കൊള്ളിച്ച പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇത്രയും പേരെയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ വിവിധ ഘട്ടങ്ങളായുള്ള വെരിഫിക്കേഷന്‍ പ്രക്രിയകള്‍ കടന്നു വേണം മറ്റുള്ളവരുടെ പൗരത്വം ഉറപ്പാക്കാന്‍.

നിലവില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 1.9 കോടി ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡ്രാഫ്റ്റാണ്. ഇത്രയു പേരുടെ പൗരത്വം ഇതുവരേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞു. ബാക്കിയുള്ളവരുടെ പൗരത്വം വിവിധ പ്രക്രിയകള്‍ക്ക് ശേഷമായിരിക്കും തിരിച്ചറിയപ്പെടുക. അടുത്തു തന്നെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കും. നമ്മള്‍ മറ്റൊരു ഡ്രാഫ്റ്റ് പുറത്തിറക്കുകയും ചെയ്യും.

chandrika: