X

എക്‌സിറ്റ് പോള്‍ ഫലം ശരിയായാല്‍ വോട്ടിംഗ് മെഷീന്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

എക്‌സിറ്റ് പോളും ഇലക്ഷന്‍ ഫലവും ഏകദേശം ഒന്നായാല്‍ വോട്ടിംഗ് മെഷീനെ പറ്റിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എക്സിറ്റ് പോള്‍ ഫലങ്ങളെ കുറിച്ച് സംശയം പ്രകടിപ്പ് പ്രതിപക്ഷ രംഗത്തുവെന്നിരിക്കെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജെയ്റ്റിലിയുടെ അഭിപ്രായപ്രകടനം.

എക്സിറ്റ് പോള്‍ ഫലങ്ങളും തെരഞ്ഞെടുപ്പ് ഫലവും ഒന്നു തന്നെയെങ്കില്‍ ഇ.വി.എമ്മുകളെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണങ്ങള്‍ വ്യര്‍ഥമാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി കുറിച്ചു. തെരഞ്ഞെടുപ്പ് അവസാനിച്ചയുടന്‍ പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. അതേസമയം എക്സിറ്റ് പോള്‍ ഫലത്തിന് പിന്നില്‍ വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടത്താനുഉള്ള തന്ത്രമാണെന്ന വാദവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെ വെച്ച് ഇ.വി.എമ്മുകളില്‍ വ്ിശ്വാസം പ്രകടിപ്പിച്ചുള്ള കേന്ദ്രമന്ത്രിയുടെ അഭിപ്രായപ്രകടനം.

‘വ്യക്തികളുമായി നടത്തുന്ന അഭിമുഖങ്ങള്‍ അടിസ്ഥാനമാക്കിയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ കണക്കാക്കുന്നത്. ഇ.വി.എമ്മുകള്‍ക്ക് പങ്കില്ല. എക്സിറ്റ് പോള്‍ ഫലങ്ങളും മെയ് 23ന് പുറത്തു വരുന്ന ഫലവും ഒന്നു തന്നെയാണെങ്കില്‍ പ്രതിപക്ഷം ഇ.വി.എമ്മുകള്‍ക്കെതിരെ ഉന്നയിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നെ നിലനില്‍പ്പുണ്ടായവില്ല’, ജെയ്റ്റ്ലി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ, തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലമെന്നായിരുന്നു മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതില്‍ ജാഗ്രത പുലര്‍ത്തി ഒരുമിച്ചു നില്‍ക്കുമെന്നും നമുക്ക് ഒന്നിച്ച് നിന്ന് പോരാടാമെന്നും മമത ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പഴയപോലെ ഇപ്പോള്‍ ബഹുമാനമില്ലെന്ന സൂചനയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഇലക്ട്രിക്കല്‍ ബോണ്ട്‌സ്, ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ മുതല്‍ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍, നമോ ടിവി, മോദി ആര്‍മി, മൗന പ്രചാരണത്തിനിടെ നടന്ന കേദര്‍നാഥിലെ നാടകം വരെ, മോദിയുടേയും അദ്ദേഹത്തിന്റെ ആളുകളുടേയും മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുട്ടുകുത്തുന്നത് പ്രകടമാക്കുന്നതാണ്. ഇത് ഒരോ ഇന്ത്യക്കാരനും വ്യക്തമായി കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ നമ്മള്‍ അനുസരുക്കുകയും ബഹുമാനിക്കാറുമുണ്ടായിരുന്നു. എന്നാല്‍ ഇനിയതുണ്ടാവില്ല, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

എക്‌സിറ്റ് പോള്‍ പുറത്തുവരുന്നതിന് മുമ്പ് അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞയുടനെയായിരുന്നു രാഹുലിന്റെ ഈ ട്വീറ്റ്.

chandrika: