X

പണരഹിത ഇടപാടുകള്‍ക്ക് നികുതി ലാഭിക്കാനാകും: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ചെറുകിട കച്ചവടക്കാര്‍ പണരഹിത ഇടപാടുകളിലേക്ക് മാറിയാല്‍ നികുതിയിനത്തില്‍ 46 ശതമാനം ലാഭിക്കാനാവുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളില്‍ നിന്ന് വായ്പകള്‍ ലഭിക്കാനും ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. 66 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവ് ലഭിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നികുതി ബാധ്യതയുണ്ടാവില്ലെന്നും ജെറ്റ്‌ലി പറഞ്ഞു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പണരഹിത-ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

chandrika: