X

ഗുജറാത്ത് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു; സീറ്റ് ഉറപ്പിക്കാന്‍ ഭാര്യയെ ഡമ്മിയാക്കി ബിജെപി മന്ത്രി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതിനാല്‍ ഭാര്യയെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി മന്ത്രി.

ഫിഷറീസ് മന്ത്രിയും പോര്‍ബന്ദര്‍ എംഎല്‍എയുമായ ബാബു ബൊഖിരിയയാണ് ഭാര്യ ജ്യോതിബെന്നിനെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാനായില്ലെങ്കില്‍ സീറ്റ് ഉറപ്പിക്കാമെന്ന ധാരണയിലാണ് ബിജെപി എംഎല്‍എയുടെ നീക്കം.

സീറ്റ് പ്രഖ്യാപനം വൈകുന്നതില്‍ ഗുജറാത്ത് ബിജെപിയില്‍ ആശങ്ക ശക്തമാണ്. പല സീറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റ് ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതാണ് ഭാര്യയെ കൊണ്ട് നാമനിര്‍ദേശ പത്രിക മന്ത്രി ബാബു ബൊഖിരിയെ പ്രേരിപ്പിച്ചത്.

അതേസമയം, പോര്‍ബന്ദറിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തന്റെ ഭാര്യ പത്രിക പിന്‍വലിക്കുമെന്ന് ബാബു ബൊഖിരിയ പറഞ്ഞു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണിതെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം.

എന്നാല്‍ അവസാന നിമിഷത്തെ ആശയക്കുഴപ്പത്തില്‍ സീറ്റ് നഷ്ടമാകുമെന്ന ഭീതിയിലാണ് മന്ത്രിയുടെ നീക്കമെന്നാണ് പരക്കെ ആക്ഷേപം.

ഇന്നലെയാണ് ജ്യോതിബെന്‍ പോര്‍ബന്ദര്‍ കലക്ട്രേറ്റ് ഉദ്യോഗസ്ഥന്‍
ഡിസംബര്‍ ഒമ്പത്, 14 തിയതികളിലായി രണ്ടു ഘട്ടങ്ങളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 18നാണ് വോട്ടെണ്ണല്‍.

chandrika: