X

മാധ്യമ സ്വാതന്ത്യം നിലനില്‍ക്കുന്ന രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലില്‍ അടയ്ക്കാനാവില്ലെന്ന് കോടതി

മാധ്യമ സ്വാതന്ത്യം നിലനില്‍ക്കുന്ന രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലില്‍ അടയ്ക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി . പതിനാലുകാരിയുടെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനല്‍ ജീവനക്കാര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ്‌ ജഡ്ജി കെ.പ്രിയയാണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ്‌ എഡിറ്റര്‍ സിന്ധുസൂര്യകുമാര്‍, റസിഡന്റ്‌ എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്‌, റിപ്പോര്‍ട്ടര്‍ നൗഫൽ ബിന്‍ യൂസൂഫ്‌ എന്നിവർക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

webdesk15: