X

ഹാദിയ മാധ്യമങ്ങളെ കണ്ടതിനെതിരെ അശോകന്‍: ഷെഫിന്‍ ജഹാന്‍ കാണുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും

ഹാദിയയുടെ പിതാവ് അശോകന്‍ സേലത്തെ കേളേജിനെതിരെ സുപ്രിം കോടതിയെ സമീപിക്കും. ഹാദിയെ കാണാന്‍ ഷെഫിന്‍ ജഹാനെ അനുവദി നല്‍കുമെന്ന് കേളേജ് അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അശോകന്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. ഈ നടപടി തെറ്റാണെന്നും കോടതിലക്ഷ്യമാണെന്നും അശോകന്‍ പറഞ്ഞു. ആര് ആവശ്യപ്പെട്ടാലും കാണിക്കാനുള്ള വസ്തുവല്ല തന്റെ മകള്‍,ഷെഫിന്‍ ജഹാന്‍ തീവ്രവാദ കേസ്സിലെ കണ്ണിയാണെന്നും അശോകന്‍ അരോപിച്ചു.

ഇന്നു രാവിലെ സേലത്ത് പത്ര സമ്മേളനം നടത്തിയ ഹാദിയ ഇഷ്ടമുള്ളവരെ കാണാന്‍ ഉള്ള സ്വാതന്ത്ര്യം ഇനിയും ലഭിച്ചിട്ടില്ലെന്നും ഷെഫിനിനെ എന്ന് കാണാന്‍ എത്തുമെന്ന കാര്യം അറിയില്ലെന്നും  പറഞ്ഞു. ആറുമാസം തടവറയില്‍ ആയിരുന്നു. മാതാപിതാക്കള്‍ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചുവെന്നും ഹാദിയ സേലത്ത് പറഞ്ഞു. ഷെഫിന്‍ ജഹാനുമായി സംസാരിച്ചുവെന്ന് ഹാദിയ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷെഫിന്‍ ജഹാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ഹാദിയ പറഞ്ഞിരുന്നു. തനിക്ക് പ്രിയപ്പെട്ടവരോട് കാണുകയും സംസാരിക്കുകയും വേണമെന്നും ഹാദിയ പറഞ്ഞു. കോളേജുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും രണ്ടു ദിവസത്തിനുശേഷം പറയാമെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു. കോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചിട്ടില്ല എന്നും ഹാദിയ പറഞ്ഞു. സേലത്തെ കോളജിലെത്തിയ ഹാദിയ ഹൗസ് സര്‍ജന്‍സിയ്ക്കു അപേക്ഷ നല്‍കി.

സുപ്രീം കോടതി ഉത്തരവോടെ തുടര്‍പഠനം നടത്തുന്നതിനായി സേലത്തേ കോളേജില്‍ എത്തിയ ഹാദിയയ്ക്ക് മുഴുവന്‍ സമയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്ലാസിലും ഹോസ്റ്റലിലും വനിതാ പൊലീസ് ഒപ്പം ഉണ്ട്. ഈ സാഹചര്യത്തില്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം എത്രത്തോളം ലഭിക്കും എന്ന ആശങ്കയില്‍ തന്നെയാണ് ഹാദിയ.

chandrika: