X

അതിഖിന്റെ വധം: കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; യുപിയില്‍ കനത്ത ജാഗ്രത

സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ്പാല്‍ വധക്കേസിലെ പ്രതിയുമായ അതിഖ് അഹമ്മദും സഹോദരനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. യു.പി സര്‍ക്കാരിനോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

പ്രതികളെ ചോദ്യം ചെയ്തതില്‍ പ്രശസ്തരാവാന്‍ വേണ്ടിയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പ്രതികളുടെ മൊഴി. ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ചെറിയ കേസുകള്‍ നിലവിലുണ്ട്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത പരിഗണിച്ച് യുപിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

webdesk14: