X

മാലെഗാവിലും ആള്‍കൂട്ട ആക്രമണം

 

മലേഗാവില്‍ രണ്ട് വയസുകാരന്‍ ഉള്‍പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് എതിരെ ആള്‍കൂട്ടം ആക്രമണം്. എന്നാല്‍, പൊലിസിന്റെ സമയോചിത ഇടപെടല്‍ കാരണം അത്യാഹിതങ്ങളൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലാത്തിച്ചാര്‍ജ് നടത്തിയാണ് അഞ്ച് പേരെയും പൊലിസ് രക്ഷിച്ചത്.

ആള്‍ക്കൂട്ടം പൊലിസിന് നേരെയും ആമ്രകണം അഴിച്ചുവിട്ടു. കലാപം നടത്തിയതിനും കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞതിലും നാട്ടുകാര്‍ക്ക് എതിരെ പൊലിസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലെ അഭ്യൂഹമാണാ ആമ്രകണത്തിന് പിന്നിലെന്ന് പരിശോധിക്കുന്നതായി പൊലിസ് അറിയിച്ചു. പര്‍ഭണിയില്‍ നിന്നുള്ള കുടുംബമാണ് ആക്രമണത്തിന് ഇരയായത്.

ജീവന്‍ പണയംവെച്ചാണ് കുടുംബത്തെ പൊലിസുകാര്‍ രക്ഷിച്ചതെന്ന് മാലെഗാവ് അഡീഷണല്‍ സൂപ്രണ്ട് ഹര്‍ഷ് പൊഡ്ഡാര്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചക്കാണ് ധൂലെയില്‍ സക്രി താലൂക്കിലെ റെയിന്‍പാഡയില്‍ വാരാന്ത്യ ചന്തക്കിടെ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന വാട്‌സ് ആപ്പ് അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ബസ്സില്‍ വന്നിറങ്ങിയ അഞ്ച് പേരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ 35 പേര്‍ക്ക് എതിരെ കേസെടുക്കുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 20 വയസ്സില്‍ താളെയുള്ളവരാണ് അറസ്റ്റിലായവര്‍.

chandrika: