X

പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം; പൊലീസുകാരന് കുത്തേറ്റു

ഇടുക്കി ചിന്നക്കനാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം. തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കുത്തേറ്റ പൊലീസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.

ഹോട്ടല്‍ ഉടമ റിഹാസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലാണ് പ്രതികളെ പിടികൂടാനായി കായംകുളം പൊലീസ് ഇടുക്കി ചിന്നക്കനാലില്‍ എത്തിയത്. പ്രതികള്‍ രണ്ടുപേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു.

ആക്രമിച്ച ശേഷം പൊലീസ് വാഹനത്തിന്റെ ചാവിയും എടുത്ത് അക്രമി സംഘം രക്ഷപ്പെട്ടു. പിന്നാലെ സമീപം സ്റ്റേഷനുകളില്‍ നിന്ന് എത്തിയ പൊലീസുകാരാണ് അഞ്ചംഗ പോലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്. അക്രമികളില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിക്കുന്നു.

 

 

 

 

webdesk11: