X

ആറ്റിങ്ങലിൽ 89 ഗ്രാം എം ഡി എം എയുമായി അഞ്ചുപേർ അറസ്റ്റിൽ

ആറ്റിങ്ങലിൽ 89 ഗ്രാം എംഡി എം എയുമായി അഞ്ചുപേർ അറസ്റ്റിൽ. ജിതിൻ ,സാബു ലിജിൻ, റിയാസ്, ഷിജു എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിലെയും പരിസരപ്രദേശങ്ങളിലേയും റിസോർട്ടുകളും ടൂറിസം കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.ബാംഗ്ലൂരിൽ നിന്നും എംഡി എം എയുമായി ഡൽഹി രജിസ്ട്രേഷനുള്ള കാറിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

webdesk15: