X

കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കി ഓസ്ട്രേലിയ

കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കി ഓസ്ട്രേലിയ.ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.വാകസിന്‍ സ്വീകരിച്ച് എത്തുന്നവര്‍ക്ക് കോവിഡ് നിയന്ത്രങ്ങളിലും ഇളവുണ്ടാകും.

ഫൈസര്‍, അസ്ട്രാസെനക, മോഡേണ, ജാന്‍സെന്‍ എന്നിങ്ങനെയാണ് ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കിയ മറ്റു വാക്‌സിനുകള്‍. ചൈനയുടെ സിനോവാക് വാക്സിനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം ലഭിച്ചിട്ടുണ്ട്.

web desk 3: