X

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചക്ക വീണു; ഡ്രൈവര്‍ ബോധരഹിതനായി

കടുത്തുരുത്തി : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചക്ക വീഴുന്ന ശബ്ദം കേട്ട് ഡ്രൈവര്‍ ബോധരഹിതനായി വീണു.

കപികാട് ചെള്ളൂകുന്നത്ത് സുദര്‍ശനനാണ്(55) ഇങ്ങനെ ഒരു അപകടം നേരിട്ടത്. മധുരവേലികുറുപ്പന്തറ റോഡില്‍ പ്ലാമൂട് ജങ്ഷനു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 1.15നാണ് അപകടമുണ്ടായത്.

കുറുപ്പന്തറയില്‍ ഓട്ടം പോയി തിരിച്ച് മധുരവേലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സീറ്റിന് മുകളിലേക്കാണ് സമീപസ്ഥലത്തെ പ്ലാവില്‍ നിന്ന് ചക്ക തെറിച്ചുവീഴുകയായിരുന്നു.

മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷയില്‍ നിന്ന് ബോധരഹിതനായി റോഡിലേക്ക് വീണ സുദര്‍ശനനെ ഓടിയെത്തിയ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ചു. പരിശോധനയ്ക്കുശേഷം വീട്ടിലെത്തിച്ചു.

 

web desk 3: