X

പിണറായി സര്‍ക്കാര്‍ പറഞ്ഞുപറ്റിച്ചെന്ന് കെ.എ.എല്‍ ഓട്ടോ തൊഴിലാളികള്‍

സര്‍ക്കാര്‍ പറഞ്ഞതനുസരിച്ച് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഓട്ടോ വായ്പയെടുത്ത് വാങ്ങിയവരെ സര്‍ക്കാര്‍ ചതിച്ചെന്ന് ഓട്ടോ ഉടമകള്‍. മന്ത്രി പി.ജയരാജനാണ് ഓട്ടോ വിതരണം ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ സര്‍വീസ് സൗജന്യമാകുമെന്നാണ ്പറഞ്ഞത്. മൂന്നുമുതല്‍ നാലരലക്ഷം വരെയാണ് ഇതിനായിവാങ്ങിയത്. പലരും വായ്പയെടുത്താണ് വാങ്ങിയത്. ഇലക്ട്രിക് വാഹനത്തിലെ ബാറ്ററി സര്‍വീസ് പോയിട്ട് മറ്റുതകരാറിന് പോലും പരിഹാരമില്ല. കെ.എ.എല്ലുകാരെ വിളിക്കുമ്പോള്‍ ഫോണെടുക്കുന്നില്ല. 90 കിലോമീറ്റര്‍ കിട്ടുമെന്നാണ് പറഞ്ഞിരുന്നത.് ഇപ്പോളിത് 30കിലോമീറ്ററേ കിട്ടുന്നുള്ളൂ. പലതും കട്ടപ്പുറത്താണ്. ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. കമ്പനി കൊണ്ടുപോയ വാഹനങ്ങള്‍ എവിടെയാണെന്ന് പോലും അറിയുന്നില്ല. വണ്ടി സ്‌പെയര്‍ കിട്ടാനും ബുദ്ധിമുട്ടാണ്. പണമടച്ചാലും സര്‍വീസ് കിട്ടുന്നില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് തിരിച്ചെടുത്ത് പണംതിരിച്ചുതരികയോ നന്നാക്കി തരികയോ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ഭാരവാഹികളായ അക്ബര്‍, കരീം എന്നിവര്‍ പറഞ്ഞു.

Chandrika Web: