X
    Categories: CultureNewsViews

എം.ഐ തങ്ങള്‍ക്ക് യു.എ.ഇ കെ.എം.സി.സി പുരസ്‌കാരം

അബൂദാബി: ന്യൂനപക്ഷ ശാക്തീകരണത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുള്ള യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പുരസ്‌കാരത്തിനു പ്രസിദ്ധ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചന്ദ്രിക മുന്‍പത്രാധിപരുമായ എം.ഐ തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫെബ്രുവരി ഒന്നിന് 5 മണിക്ക് എടവണ്ണ പത്തപ്പിരിയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ: പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹീം എളേറ്റില്‍, യു.അബ്ദുല്ല ഫാറൂഖി, അഷറഫ് പള്ളിക്കണ്ടം, എം.പി.എം റഷീദ്, അഡ്വ: മുഹമ്മദ് കുഞ്ഞി, നിസാര്‍ തളങ്കര, പി.കെ അബ്ദുല്‍കരീം, സൂപ്പി പാതിരപ്പറ്റ, മുസ്തഫ മുട്ടുങ്ങല്‍, അബു ചിറക്കല്‍ പ്രസംഗിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: