X
    Categories: keralaNews

കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷകതൊഴിലാളികളുടെ മക്കൾക്ക് 2022-23 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യ ചാൻസിൽ എസ്.എസ്.എൽ.സി/ ടി എച്ച് എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. എസ് സി/ എസ്. ടി. വിഭാഗത്തിൽ പെടുന്ന അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി/ ടി എച്ച് എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനം മതിയാകും.

പ്ലസ് ടു/വി.എച്ച് എസ്. ഇ അവസാന വർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ മക്കൾക്ക് 85% മാർക്ക് മതിയാകും. അപേക്ഷ മാർക്ക് ലിസ്റ്റിന്റെ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, അംഗത്വ പാസ്സ്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 20 ന് 5 മണിക്ക് മുമ്പായി കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ എത്തിക്കണം. ഫോറത്തിന്റെ മാതൃക www.agriworkersfund.org എന്ന സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0483-2732001

Chandrika Web: