X
    Categories: indiaNews

അയോധ്യയിലെ പള്ളിക്ക് സംഭാവന നല്‍കലും പ്രാര്‍ഥിക്കലും ഹറാം; അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: ബാബരി മസ്ജിദിന് പകരമായി അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്കായി സംഭാവന നല്‍കുന്നതും പ്രാര്‍ഥിക്കുന്നതും ഹറാം (നിഷിദ്ധം) ആണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമൂന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി. പള്ളി സംഭാവന ചെയ്യുന്നതിനു പകരം ആ പണം നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കണമെന്നും ഉവൈസി പറഞ്ഞു.

പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് മതപണ്ഡിതര്‍, അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിലെ മുഫ്തികള്‍, ഉലമകള്‍ എന്നിവരില്‍നിന്ന് മതപരമായ അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ആ നിര്‍മിതിയെ ആരും മസ്ജിദ് എന്ന് വിളിക്കരുത്, അവിടെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ കഴിയില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. പ്രാര്‍ത്ഥന നടത്തുന്നതും നിര്‍മാണത്തിന് സംഭാവന നല്‍കുന്നത് ഹറാമാണ് (അനുവദനീയമല്ല)’ ഉവൈസി പറഞ്ഞു.

ദലിത്, പിന്നോക്ക വിഭാഗങ്ങളുമായി മുസ്‌ലിംകള്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും ഉവൈസി പറഞ്ഞു. ഈ മൂന്ന് സമുദായങ്ങളും ഒന്നിച്ചാല്‍ ജനസംഖ്യയുടെ 22 ശതമാനം മാത്രമുള്ള ഉയര്‍ന്ന ജാതിക്കാരുടെ 70 വര്‍ഷത്തെ ഭരണം നിങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ കഴിയും’ അദ്ദേഹ പറഞ്ഞു

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരോട് വിവേചനം കാണിക്കുന്നതിനായി രാജ്യത്ത് നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍സേവ് ഇന്ത്യ’ എന്ന വിഷയത്തില്‍ ബിദാറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

web desk 1: