X

ന്യൂസ് ഫീഡില്‍ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ഫേസ്ബുക്ക്; ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കും

ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപമുണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങളില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ണായകനീക്കത്തിലേക്ക് കടക്കുന്നത്. രാഷ്ട്രീയ ഗ്രൂപ്പുകളില്‍ വ്യക്തികള്‍ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ്പ് സജക്ഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും.

രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍കുറയ്ക്കും. ഇതിനായി ഫെസ്ബുക്ക് അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

അമേരിക്കയിലെ കാപ്പിറ്റല്‍ഹില്ലില്‍ ട്രംപ് അനുകൂലികളുടെ അക്രമസംഭവങ്ങള്‍ക്ക് ശേഷം യു.എസ് പൗരന്‍മാര്‍ക്കായി പുതിയമാറ്റങ്ങള്‍ ഫേസ്ബുക്ക് നടപ്പിലാക്കിയിരുന്നു. ഈ തീരുമാനം ആഗോളതലത്തില്‍ നടപ്പിലാക്കാനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: