X
    Categories: indiaNews

കോവിഡ് രോഗികളെ പരിഹസിച്ച് ബാബാ രാംദേവ്: പരാതി നല്‍കി ഐ.എം.എ

ന്യൂദല്‍ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജ്യോത് ദാഹിയ. കോവിഡ് ബാധിതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് രാംദേവിനെതിരെ ദാഹിയ പരാതി നല്‍കിയത്. രോഗബാധിതരായവരോട് ആശുപത്രിയില്‍ ചികിത്സ്‌ക്ക് പോകരുതന്നും തന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇന്‍ജക്ഷനുകളും റെംഡിസീവറും ഉപയോഗിക്കുന്നത് മരണത്തിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും രാംദേവ് പറഞ്ഞിരുന്നു. ഇതെല്ലാം പറയുന്ന രാംദേവിന്റെ വീഡിയോ ഉള്‍പ്പടെയുള്ള രേഖകള്‍ സമര്‍പ്പിച്ചാണ് ദാഹിയ പരാതി നല്‍കിയത്. കോവിഡ് രോഗികള്‍ക്ക് കൃത്യമായി ശ്വാസമെടുക്കാന്‍ അറിയില്ലെന്നും വെറുതെ ഓക്സിജന്‍ ക്ഷാമമെന്നും ശ്മശാനങ്ങളില്‍ സ്ഥലമില്ലെന്നും പറയുകയാണെന്നും രാംദേവ് പറഞ്ഞതായി ദാഹിയയുടെ പരാതിയില്‍ പറയുന്നു.

 

web desk 3: