X

സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല; റേഷന്‍ കടകളില്‍ 596.7 ടണ്‍ കടല പഴകി നശിച്ചു

കണ്ണൂര്‍: കോവിഡ് ഒന്നാം വ്യാപനത്തില്‍ വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച കടലയില്‍ 596.7 ടണ്‍ (596710.46 കിലോഗ്രാം) റേഷന്‍കടകളിലിരുന്ന് പഴകിനശിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതലുള്ള ലോക്ഡൗണ്‍ കാലത്ത് ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന’ (പി.എം.ജി.കെ.എ.വൈ.പാവങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതി) പ്രകാരം അനുവദിച്ചതാണ് പഴകി നശിച്ചത്.

റേഷന്‍ കടകളില്‍ മിച്ചംവന്ന കടല സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യക്കിറ്റില്‍പെടുത്തി വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ചിരുന്നു. പക്ഷേ, യഥാസമയം ഇവ റേഷന്‍കടകളില്‍നിന്ന് തിരിച്ചെടുത്ത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല.

മിച്ചംവന്ന കടലയുടെ ജില്ലാതല അളവ് (കിലോഗ്രാമില്‍) ആലപ്പുഴ56242.2 എറണാകുളം28198.19 ഇടുക്കി39209.5 കണ്ണൂര്‍20813.49 കാസര്‍കോട്13282.09 കൊല്ലം69686.04 കോട്ടയം50333.14 കോഴിക്കോട്28925.52 മലപ്പുറം50208.28 പാലക്കാട്42455.74 പത്തനംതിട്ട51821.43 തിരുവനന്തപുരം110135.89 തൃശ്ശൂര്‍27511.79 വയനാട്7887.1 ആകെ 596710.46

 

web desk 1: