X

ബാബരി : ശ്രീ ശ്രീ രവിശങ്കര്‍ ഇടപെടുന്നു, ‘കയ്യില്‍ ഒറ്റമൂലികള്‍ ഇല്ലെങ്കിലും പ്രതീക്ഷയുണ്ട്’

 

ബാബരി മസ്ജിദ് കേസ് സുപ്രിം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യോഗ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ ശ്രമിക്കുന്നു. മാര്‍ച്ച് എട്ടാം തിയ്യതി സുപ്രീം കോടതിയില്‍ ഈ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശ്രീ ശ്രീ യുടെ ഇടപെടല്‍. ഫെബ്രുവരി ഇരുപതാം തിയ്യതി മുസ്ലിം പേര്‍സണല്‍ ബോര്‍ഡ് പ്രതിനിധികളെയും രാമക്ഷേത്ര വാദക്കാരെയും ഒപ്പമിരുത്തി മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്താനാണ് രവിശങ്കര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ എട്ടാം തിയ്യതി ബംഗ്ലുരൂവില്‍ നടന്ന ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടിക്കിടെ സുന്നി വഖഫ് ബോര്‍ഡിലെയും മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡിലെയും പ്രതിനിധികള്‍ രവിശങ്കറെ കണ്ട് വിവാദത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രവിശങ്കറിന്റെ ഇടപെടല്‍ എന്നാണ് ആര്‍ട്ട് ഓഫ് ലിവിംഗ് പുറത്തിറക്കിയി വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
‘പ്രശ്‌ന പരിഹാരത്തിന് ഒറ്റമൂലികള്‍ ഒന്നുമില്ലെങ്കിലും പ്രതീക്ഷയുണ്ടെന്നാണ് ശ്രീ ശ്രീ പറയുന്നത്. ഞങ്ങള്‍ എല്ലാവര്‍ക്കും പ്ലാറ്റ്‌ഫോം നല്‍കും. അവരുടേതായ നിര്‍മ്മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താനും രാജ്യത്തിന്റെ ഐക്യം സൂക്ഷിക്കാനും.’ രവിശങ്കര്‍ പ്രതികരിച്ചു.

ആര്‍ട്ട് ഓഫ് ലിവിംഗ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ബാബരി മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പുനര്‍ നിര്‍മ്മിക്കുന്നതിനോട് സുന്നീ വഖഫ് ബോര്‍ഡ് അംഗങ്ങളും പേര്‍സണല്‍ ബോര്‍ഡിലെ ചിലരും യോജിക്കുന്നുണ്ടെന്നാണ് പറയുന്നത്. പേര്‍സണല്‍ ലോ ബോര്‍ഡ് പ്രവര്‍ത്തക സമിതി അംഗം മൗലാനാ സല്‍മാന്‍ നദ്‌വി അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുത്തു.ഉത്തര്‍ പ്രദേശ് സുന്നി വഖഫോ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ സഫര്‍ അഹമ്മദ് ഫാറൂഖി, റിയ്യര്‍ഡ് ഐ.എ.എസ് ഓഫീസര്‍ ഡോക്ടര്‍ അനീസ് അന്‍സാരി, വ്യവാസായി എ.ആര്‍ റഹ്മാന്‍ എന്നിവരും പങ്കെടുത്തു.

chandrika: