X
    Categories: indiaNews

വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരിയുടെ പതനം; മാര്‍കണ്‌ഠേയ കട്ജു

ന്യൂഡല്‍ഹി: 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകര്‍ത്ത സംഭവമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജു. കര്‍സേവകര്‍ മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 28 വര്‍ഷമായതിന്റെ പശ്ചാതലത്തിലാണ് കട്ജുവിന്റെ പ്രസ്താവന.

’28 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ഡിസംബര്‍ 6ന്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടാണ് ഞാന്‍ ഇതിനെ കണക്കാക്കുന്നത്,’ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2020 സെപ്റ്റംബര്‍ 30നാണ് കേസില്‍ ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, പ്രഗ്യാ സിംഗ് ഠാകൂര്‍ തുടങ്ങി, കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

 

 

web desk 1: