X
    Categories: indiaNews

ബാബരി മസ്ജിദ് കേസ്; അദ്വാനിക്കും മുരളിക്കും ഉമാഭാരതിക്കും എതിരായ കേസിന്റെ വിധിക്ക് അന്തിമ തീയതി നിശ്ചയിച്ച് സുപ്രീംകോടതി

 

അയോധ്യയിലെ ബബരി മസ്ജിദ് തകര്‍ത്ത വിഷയത്തില്‍ ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരായ കേസില്‍ വിധി പറയാന്‍ തിയതി നിശ്ചയിച്ച് സുപ്രീംകോടതി. സെപ്തംബര്‍ 30നകം വിചാരണ പൂര്‍ത്തിയാക്കി വിധി പറണമെന്നാണ് സുപ്രീംകോടതി സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിമില്‍ ഗൂഢാലോചനയാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

അയോധ്യ പ്രത്യേക ജഡ്ജിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് രോഹിന്‍ടണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് അന്തിമ വിധി പറയാന്‍ സമയം നീട്ടി നല്‍കിയത്.

2020 ഓഗസ്റ്റ് 30നകം വിധി പറയണമെന്നായിരുന്നു സിബിഐ കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. സ്പെഷ്യല്‍ ജഡ്ജിയുടെ ആവശ്യപ്രകാരമായിരുന്നു ഈ തീരുമാനവും എടുത്തിരുന്നത്.

വിചാരണ പൂര്‍ത്തിയാക്കുന്നതിന് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കേസ് സമയപരിധിക്കുള്ളില്‍ അവസാനിപ്പിക്കണമെന്നും ബെഞ്ച്് വ്യക്തമാക്കിയിരുന്നു. വിചാരണ നിശ്ചിത സമയപരിധിക്കുള്ളില്‍ അവസാനിക്കുമെന്ന് ഉറപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

web desk 1: