X

ബഹ്‌റൈനില്‍ ജയിലിലുള്ള മകന് നീതി തേടി അമ്മ പ്രവാസി കമ്മീഷന് മുന്നില്‍

തിരുവനന്തപുരം: പ്രവാസി കമ്മീഷന്‍ അദാലത്ത് തിരുവനന്തപുരത്ത് നടന്നു. 22 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 18 പരാതികള്‍ നടപടികള്‍ക്കായി വിവിധ ഏജന്‍സികള്‍ക്ക് കൈമാറി. ലഹരിപദാര്‍ത്ഥങ്ങളടങ്ങിയ പാക്കറ്റ് അറിയാതെ കൈവശം വെച്ചതിന് ബഹ്‌റൈനില്‍ ജയിലില്‍ കഴിയുന്ന മലയാളി യുവാവിന്റെ അമ്മയും നീതി തേടി അദാലത്തില്‍ എത്തിയിരുന്നു. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അനധികൃതമായി പിടിച്ചെടുത്തുവെന്ന് കാട്ടി ഒമാന്‍, സലാലയിലെ ഒരു സ്‌കൂളിലെ അധ്യാപികയുടെ പരാതിയും കമ്മീഷന് മുന്നിലെത്തി. 20 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് മടക്കി നല്‍കണമെന്ന് സ്‌കൂളിന്റെ രക്ഷകര്‍ത്തൃപ്രതിനിധിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിനുള്ള പ്രായപരിധി 60 വയസില്‍ നിന്ന് ഉയര്‍ത്തണമെന്ന് അദാലത്തിന് മുന്നോടിയായി ചേര്‍ന്ന കമ്മീഷന്‍ യോഗം ഏകകണ്‌ഠേന ആവശ്യപ്പെട്ടു. കമ്മീഷന്റെ ആവശ്യപ്രകാരം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കിയ സിയാല്‍ അധികൃതരെ യോഗം അഭിനന്ദിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്. പി ഭാവദാസനെ കൂടാതെ അംഗങ്ങളായ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍, സാമൂഹ്യപ്രവര്‍ത്തകരായ സുബീര്‍ പുഴയരുവത്ത്, ആസാദ് തിരൂര്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, മെംബര്‍ സെക്രട്ടറി എച്ച്. നിസാര്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

പ്രവാസിസമൂഹത്തിന് കൈത്താങ്ങാകാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള സ്ഥാപനമാണ് പ്രവാസി കമ്മീഷനെന്ന് ജസ്റ്റിസ് പി. ഭാവദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചുവരുത്താനും നടപടികള്‍ നിര്‍ദേശിക്കാനും കമ്മീഷന് അധികാരമുണ്ട്. പരാതിക്കാര്‍ കമ്മീഷന്റെ അടുത്തേക്കല്ല, പരാതിക്കാരുടെ അടുത്തേക്ക് കമ്മീഷന്റെ സഹായം എത്തിക്കുകയെന്നതാണ് നയം. ഈ ലക്ഷ്യത്തോടെയാണ് വിവിധ ജില്ലകളിലായി കമ്മീഷന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 18ന് തിരൂരിലാണ് അടുത്ത അദാലത്ത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി 19ന് കണ്ണൂരിലും കോഴിക്കോട്, വയനാട് ജില്ലകള്‍ക്കായി 20ന് കോഴിക്കോടും അദാലത്തുകള്‍ സംഘടിപ്പിക്കും. ഏറ്റവും ഒടുവിലായി അദാലത്ത് നടത്തിയ ചാവക്കാട്, 70 പരാതികളാണ് ലഭിച്ചത്. ഇതില്‍ 35 എണ്ണത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞുവെന്നും അധ്യക്ഷന്‍ പറഞ്ഞു. ബഹ്‌റൈനില്‍ നിന്ന് കമ്മീഷന്റെ മുന്നിലെത്തിയ 65 പരാതികള്‍ 35 എണ്ണത്തിനും പരിഹാരം കാണാനായി. നേരിട്ടോ ഇ-മെയില്‍ വഴിയോ ടെലിഫോണിലൂടെയോ കമ്മീഷന് പരാതി നല്‍കാം. ഇ-മെയില്‍

C-þ-sa-bn nricommission@kerala.gov.in, secycomsn.nri@kerala.gov.in. t^m¬ 0471 2322311

chandrika: