X

ബം​ഗ്ലാദേശ് എംപിയെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; 3 പേർ കസ്റ്റഡിയിൽ

ഇന്ത്യയില്‍ നിന്ന് കാണാതായ ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിനെ കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ 3 പേരെ കസ്റ്റഡിയില്‍ എടുത്തതായി ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് വാര്‍ത്ത ഏജന്‍സിയോട് അസദുസ്സമാന്‍ ഖാന്‍ പ്രതികരിച്ചു.

കൊലയാളികളില്‍ ഉള്‍പ്പെട്ടവരെല്ലാം ബംഗ്ലാദേശികളാണെന്നും ആസൂത്രിത കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു അന്‍വാറുള്‍ അസിമിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചിച്ചു. മെയ് 12നാണ് അന്‍വാറുള്‍ അസിം ഇന്ത്യയിലേക്കെത്തിയത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തിയത്. എന്നാല്‍ മെയ് 18 മുതല്‍ അദ്ദേഹത്തെ കാണായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത ബാരാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലൊണ് അദ്ദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

webdesk13: